Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shajan Skariah

ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതില്‍ പോലീസിന് കോടതിയുടെ വിമര്‍ശനം

കൊച്ചി: യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതില്‍ പോലീസിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിമര്‍ശനം. നിരന്തരം കുറ്റകൃത്യം ചെയ്യുന്നു എന്നിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് കോടതി ചോദിച്ചു.

ഷാജന്‍ സ്‌കറിയ ഒളിവിലെന്നായിരുന്നു പോലീസിന്‍റെ വാദം. എന്നാൽ ഷാജന്‍ സ്‌കറിയ പ്രതിദിനം യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോയെന്ന് കോടതി ചോദിച്ചു. ഡോക്ടറുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതി വിമർശനം.

കടവന്ത്ര പോലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി നേരത്തെ ഷാജന്‍ സ്‌കറിയയെക്കെതിരെ കേസെടുത്തിരുന്നു. ബിഎന്‍എസ്, ഐടി നിയമം, ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണ നിയമം എന്നീ നിയമങ്ങളിലെ ജാമ്യമില്ലാ വകുപ്പുകള്‍ ആണ് ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ പോലീസ് ചുമത്തിയത്.

ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫെബ്രുവരി ഏഴിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വീണ്ടും പരിഗണിക്കും.

Latest News

Up